Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jewelry Found

Kottayam

ഗ​വി​യി​ലെ കൊ​ല​പാ​ത​കം: യുവതിയുടെ ഫോ​ണും ആ​ഭ​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു​

മൂ​ഴി​യാ​ർ: ഗ​വി​യെ ന​ടു​ക്കി​യ കൊ​ല​ക്കേ​സ് പ്ര​തി​യു​മാ​യി ഗ​വി - മീ​നാ​ർ, വ​ണ്ടി​പ്പെ​രി​യാ​ർ സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ക​ഴി​ഞ്ഞ 18നാ​ണ് ഗ​വി മീ​നാ​ർ ഭാ​ഗ​ത്തെ അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ കാ​ടി​നു​ള്ളി​ലെ നീ​ർ​ച്ചാ​ലി​ൽ മ​ര​ണ​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മു​ഴി​യാ​ർ നാ​ൽ​പ്പ​തേ​ക്ക​റി​ൽ വി​നോ​ദ് കു​മാ​റി​നെ (42) അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ച​തോ​ടെ ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​യെ മൂ​ഴി​യാ​ർ പോ​ലീ​സ് അ​ഞ്ചു ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യാ​ണ് തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ച​ത്.

കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യു​ടെ ശ​രീ​ര​ത്തി​ലെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണും ബാ​ഗ് കു​ട എ​ന്നി​വ​യും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞി​രു​ന്നു. ഇ​വ ക​ണ്ടെ​ത്തു​ന്ന​തി​നും തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നു​മാ​യാ​ണ് കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്തേ​ക്ക് മൂ​ഴി​യാ​ർ പോ​ലീ​സ് ഇ​യാ​ളെ എ​ത്തി​ച്ച​ത്.

Latest News

Corehub Up